ഒരു ആമുഖം
കടല്‍ മീനുകള്‍ എന്ന ബ്ലോഗ് നോവല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.
ഇത് പ്രവാസികളുടെ കഥയാണ്..മനസ്സുകൊണ്ടും ജീവിതം കൊണ്ടും പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവരുടെ കഥ..
സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ദുബായിയുടെ മണ്ണില്‍ നിന്നും ഈ യാത്ര ആരംഭിക്കുന്നു...മരുഭൂമിയില്‍ നിന്നും കടലുകള്‍ താണ്ടി, തണുത്ത പുഴകളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂട്ടിനുള്ളത് ഏറെ പരിചിതമായ മുഖങ്ങള്‍ തന്നെ...
നല്ല വായനയ്ക്കായി എല്ലാ പ്രിയ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
മുരളി.
.
ഒരു ആമുഖം
കടല്‍ മീനുകള്‍ എന്ന ബ്ലോഗ് നോവല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.
ഇത് പ്രവാസികളുടെ കഥയാണ്..മനസ്സുകൊണ്ടും ജീവിതം കൊണ്ടും പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവരുടെ കഥ..
സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ദുബായിയുടെ മണ്ണില്‍ നിന്നും ഈ യാത്ര ആരംഭിക്കുന്നു...മരുഭൂമിയില്‍ നിന്നും കടലുകള്‍ താണ്ടി, തണുത്ത പുഴകളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂട്ടിനുള്ളത് ഏറെ പരിചിതമായ മുഖങ്ങള്‍ തന്നെ...
നല്ല വായനയ്ക്കായി എല്ലാ പ്രിയ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
മുരളി.
ആദ്യ ഭാഗം മുതല്‍ വായിച്ചു തുടങ്ങാനായി മുന്‍ അധ്യായങ്ങളുടെ ലിങ്ക് സൈഡില്‍ കൊടുത്തിട്ടുണ്ട്.
ഒരു ആമുഖം
കടല്‍ മീനുകള്‍ എന്ന ബ്ലോഗ് നോവല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.
ഇത് പ്രവാസികളുടെ കഥയാണ്..മനസ്സുകൊണ്ടും ജീവിതം കൊണ്ടും പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവരുടെ കഥ..
സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ദുബായിയുടെ മണ്ണില്‍ നിന്നും ഈ യാത്ര ആരംഭിക്കുന്നു...മരുഭൂമിയില്‍ നിന്നും കടലുകള്‍ താണ്ടി, തണുത്ത പുഴകളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂട്ടിനുള്ളത് ഏറെ പരിചിതമായ മുഖങ്ങള്‍ തന്നെ...
നല്ല വായനയ്ക്കായി എല്ലാ പ്രിയ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
മുരളി.
ആദ്യ ഭാഗം മുതല്‍ വായിച്ചു തുടങ്ങാനായി മുന്‍ അധ്യായങ്ങളുടെ ലിങ്ക് സൈഡില്‍ കൊടുത്തിട്ടുണ്ട്.
Monday, January 18, 2010
Subscribe to:
Post Comments (Atom)
© Copyright
All rights reserved

128 comments:
ആദ്യമായാണ് ഒരു നോവല്‍ എഴുതുന്നത്...
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതുക..
സ്നേഹപൂര്‍വ്വം
മുരളി.
തീര്‍ച്ചയായും നല്ലൊരു സംരംഭം.
എങ്ങനെയാണ് പോസ്റ്റുകള്‍?
ദിവസവും ആഴ്ചയില്‍....?
അങ്ങനെ വല്ല പ്ലാനുമുണ്ടോ?
അതോ...?
ഒന്ന് വിശദമാക്കാമോ?
മുരളീ നന്നായിട്ടുണ്ട് തുടക്കം.. ആശംസകള്‍
അരുണ്‍,രഞ്ജിത് വിശ്വം ആദ്യ അഭിപ്രായങ്ങള്‍ക്ക് നന്ദി.
പിന്നെ അരുണ്‍,
പോസ്റ്റുകള്‍ ആഴ്ചയില്‍ രണ്ടെണ്ണം എന്ന രീതിയില്‍ ആണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.
കഴിയുന്നതും തിങ്കള്‍,വ്യാഴം എന്നീ ദിവസങ്ങളില്‍ പുതിയ അദ്ധ്യായങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കാം.
ഒരിക്കല്‍ കൂടി നന്ദി.
സുസ്വാഗതം..... നിങ്ങള്‍ക്കത് ആവും..
ഇതൊരു പുതിയ അനുഭവം തന്നെ.!
ബ്ലോഗ് സിനിമയ്ക്കു പിറകെ ബ്ലോഗ് നോവലും..! കൊള്ളാം.!!
വളരെ സമകാലികമായ പ്രമേയം തന്നെ തിരഞ്ഞെടുത്തു...പ്രവാസജീവിതത്തിന്റെ യഥാതഥമായ ഒരു ചിത്രം തുടക്കത്തില്‍ തന്നെ ലഭിച്ചു.! ആകാംക്ഷയുണ്ട്, ഗോപന്റെയും അരുണയുടെയും മുകുന്ദന്റെയും മുനീറിന്റെയും ജീവിതങ്ങള്‍ ഏതു ദിക്കിലേക്കു തിരിയുമെന്നറിയാന് ...
മുരളിയുടെ പുതിയ ദൌത്യത്തിന് എല്ലാ നന്മയും നേരുന്നു.! വരും ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു..!!
ഇതൊരു നല്ല തുടക്കമാകട്ടെ...കുറെ വായനക്കാര്‍ ഉണ്ടാകട്ടെ ഈ നോവലിന്...എല്ലാ വിധ ആശംസകള്‍..:))
.
അപ്പോ ഗോപന്റെയും അരുണയുടെയും .കഥ അറിയാന്‍ കാത്തിരിക്കുന്നു......
തിങ്കള്‍ ആന്‍ഡ് വ്യാഴം നമ്മള് ഇവിടെയൊക്കെ കാണും ട്ടോ..
;)
..
ബ്ലോഗില്‍ നോവലുകള്‍ വായിയ്ക്കുക എന്നത് ഒരു സാഹസം തന്നെയാണ്. തുടര്‍ച്ച നഷ്ടപ്പെട്ടാല്‍ പെട്ടതു തന്നെ. :)
എന്നാലും ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
വായിച്ചു. നല്ലൊരു തുടക്കം തന്നെ, മാഷേ. വായനയ്ക്കിടയില്‍ മനസ്സ് എവിടെയൊക്കെയോ ഉടക്കുന്നു.
തുടരട്ടെ!
തുടക്കം നന്നായിരിക്കുന്നു.
(ഇപ്പോഴാ വായിച്ച് തീര്‍ത്തത്)
:)
കുമാരന് | kumaran : നന്ദി.സമയം പോലെ പുതിയ അദ്ധ്യായങ്ങളും വായിക്കുമെന്ന് കരുതട്ടെ.
JIGISH :നന്ദി.ജിഗിയുടെ വാക്കുകള്‍ എന്നും പ്രോത്സാഹനജനകമാണ്.നോവല്‍ വിലയിരുത്തുമെന്ന് കരുതട്ടെ.
കുക്കു : ഹ ഹ തിങ്കള്‍ ആന്‍ഡ് വ്യാഴം ഇവിടെയൊക്കെ തന്നെ കാണണം ട്ടോ..
;)
ശ്രീ :ദീര്‍ഘ രചനകള്‍ ബ്ലോഗില്‍ വായിക്കുന്നത് വിഷമമാണെന്നറിയാം,മറ്റെല്ലാ ജോലികളും കഴിഞ്ഞു സമയം കിട്ടുമ്പോള്‍ മാത്രം വായിക്കുക.പിന്നെ മുന്‍ അദ്ധ്യായങ്ങളുടെ ലിങ്ക് കൊടുക്കുന്നുണ്ട് അതുകൊണ്ട് വായന ഇടയ്ക്കു മുറിഞ്ഞു പോയാലും തുടരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
പിന്നെ ആദ്യഭാഗത്തിന് അഭിപ്രായം പറഞ്ഞതിന് നന്ദി കേട്ടോ.
അരുണ്‍ കായംകുളം :പിന്നേം നന്ദി. :)
താങ്കൾക്ക് നോവൽ തുടരാം
ആശംസകൾ നേരുന്നു
മുരളി ഈ പുതിയ സംരംഭം തികച്ചും മനോഹരം, ഒറ്റ ഇരിപ്പിന് തന്നെ വായിച്ചു തീര്‍ത്തു.
മുനീറിന്റെ ആരുമല്ലാതിരുന്നിട്ടും മുകുന്ദന് കൂടെ നിന്ന് എല്ലാ സഹായങ്ങളും ചെയ്യുന്നു...ഗോപന് മനസ്സില്‍ എവിടെയൊക്കയോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി.നല്ല മനസ്സുകളുടെ കൂടെ ഇങ്ങനെ ഇരിക്കാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്...
വായനക്കാരുടെ മനസും കൊളുത്തി വലിക്കുന്നു. തികച്ചും അഭിനന്ദനം അര്‍ഹിക്കുന്ന വരികള്‍,
അളിയാ അടുത്ത ഭാഗം ഉടനെ ഇട്ടോ.
നല്ലൊരു തുടക്കം..നല്ലൊരു സംരംഭം.നല്ല ഭാഷ.നോവലെഴുതാൻ എളുപ്പമല്ല.
ഇടവേളകളില്ലാതെ പോസ്റ്റാനാകട്ടെ എന്നാശംസിക്കുന്നു.:)
വളരെ നന്നായിട്ടുണ്ട് ..........തുടരുക
എല്ലാവിധ ആശംസകളും നേരുന്നു
മുരളിക്ക് എല്ലാ വിധ ആശംസകളും.... പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയില്‍ ലൈബ്രറിയും അവിടെയിരുന്നു വായിച്ചു തിര്‍ത്ത നോവലുകളും നൊമ്പരവും വേദനകളും കലര്‍ന്ന ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി നില്ക്കുന്നു... അതിനു ശേഷം നാളിതുവരെ ഒരു സമ്പൂര്‍ണ നോവല്‍ വായിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല എന്നതാണ് സത്യം.... മുരളിയുടെ ഈ നോവല്‍ എന്റെ വായനാശീലത്തിനു വന്ന ദീരഘകാല ഇടവെളക്ക് ഒരു വിരാമമായി മാറട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു...
നോവലിന്റെ തുടക്കം ഗംഭീരമായിരിക്കുന്നു... ആദ്യ ഭാഗത്തില്‍ നിന്നു തന്നെ കഥാപാത്രങ്ങളുടെ വ്യക്തമായ ഒരു ചിത്രം മനസ്സില്‍ പതിയാന്‍ തക്കവണ്ണം അവരെ വളരെ ശക്തമായി അവതരിപ്പിച്ചിരിക്കുന്നു... നമ്മള് പ്രവാസികള്‍ നിത്യേന അനുഭവിക്കുന്ന/നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അഭിമുഖമായി പിടിച്ച ഒരു കണ്ണാടി ആയി മാറട്ടെ ഈ നോവല്‍.... അരവിന്ദനും, മുനീറും, അരുണയും എന്തിന് ആദ്യ ഭാഗത്തെ അപ്രധാന കഥാപാത്രമായ ഉച്ചത്തില്‍ ചുമക്കുന്ന അച്ചായന് വരെ മനസ്സില്‍ കുടിയേറിയിരിക്കുന്നു.... നോവലിന്റെ താളാത്മകത കൈവിടാതെ അതിന്റെ അന്തസത്ത ചോരാതെ ഇതു പൂര്‍ത്തിയാക്കാന്‍ മുരളിക്ക് കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
തുടക്കം നന്നായിരിക്കുന്നു.
ആശംസകള്‍!
തുടക്കം ഇഷ്ടപ്പെട്ടു. എല്ലാ വിധ ആശംസകളും.
മുരളി,
എന്താ പറയേണ്ടത് എന്നറിയില്ല, വളരെ വളരെ നല്ല തുടക്കം... മുന്നോട്ടു പോവുക.. കൂടെയുണ്ട്..
well started...that means half is DONE...best wishes for your new venture ..
നല്ല തുടക്കം..
വരട്ടെ ബാക്കി....
കാത്തിരിക്കാം..
നല്ല കാര്യം. നല്ല കഥയെഴുത്തുകാരനാണ് മുരളി. പ്രതീക്ഷിച്ചപോലെ നല്ല തുടക്കം. പ്രവാസ ജീവിതത്തിന്റെ കയ്പ് വരികളില്‍ നിറയുന്നു.
അതെ,ശരിയാണ് നമുക്ക് നേരേ പിടിച്ചിരിക്കുന്ന കണ്ണാടി തന്നെയാണ് ഈ ഒന്നാമദ്ധ്യായം!
@മിസരി@ അത് ഈജിപ്ഷ്യന്‍ ആണെന്ന് മറ്റ് വായനക്കാര്‍ക്കും കൂടി മനസ്സിലാക്കാന്‍ പരിഭാഷപ്പെടുത്തിയാല്‍ നന്നായിരിക്കും.അതുപോലെ ഇനി വരുന്ന വാക്കുകളും.
ടെന്ടറിംഗ് ഡിപ്പാര്ട്ട്മന്റില് ജോലി ചെയ്യുന്ന അത്രയും ഉന്നതനായ ഒരു ഇഞ്ചിനീയര്‍ #പന്നികള്‍# എന്ന പദം ഉപയോഗിച്ചത് അയാളുടെ ക്വാളിഫിക്കേഷനെ ചോദ്യം ചെയ്യുന്നു!
എന്റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ!
(ഇവന്മാരെ ഞാനും ഇടക്ക് മലയാളത്തില്‍ ഇങിനെയും പിന്നെ “പ“ ചേര്‍ത്ത് പലതും വിളിക്കാറുണ്ട്! നമുക്കല്ലേ അറിയാവൂ ഇവന്മാര് ആരാണെന്ന് അല്ലേ..എല്ലാം ജനിക്കുംബോഴേ “മുഹന്ദിസ്” :-) )
നല്ല സംരഭം, തീര്‍ച്ചയായും മുടങാതെ വായിക്കാന്‍ ദൈവം ഇടയാക്കട്ടെ, എല്ലാവിധ ആശംസകളും നന്മകളും നേരുന്നു!
NICE.......................
"BEST WISHES"
ഹൃദയസ്പര്‍ശിയായ തുടക്കം, തുടരട്ടെ.
മുരളി,
ഒരു തരം വീർപ്പുമുട്ടലോടെയാണു ആദ്യ അദ്ധ്യായം വായിച്ചു തീർത്തത്..കാരണം ഒരു കഥ തന്നെ പലപ്പോഴും ബ്ലോഗിൽ നമുക്ക് ശരിക്ക് ആസ്വദിച്ച് വായിക്കാൻ കഴിയാറില്ല.. പല കാരണങ്ങൾ ഉണ്ട്.. അത് മുരളിക്കും മനസ്സിലാക്കാൻ സാധിക്കും.. അത്തരം ഒരു സാഹചര്യത്തിൽ നോവൽ എന്ന മനോഹരമായ് ഒരു ആശയവുമായി മുരളി വന്നപ്പോൾ ഇതിന്റെ വിജയ സാധ്യത ആയിരുന്നു ആദ്യ ചിന്തയിൽ വന്നത്. ശ്രീ പറഞ്ഞത് പോലെ ഏതെങ്കിലും അദ്ധ്യായം വിട്ടുപോയാൽ പിന്നെ തുടർന്നുള്ള വായന ബുദ്ധിമുട്ടാണു എന്നത് തന്നെ.. പക്ഷെ, അരുണിന്റെ പ്രസക്തമായ ചോദ്യത്തിനു വളരെ വ്യക്തമായി മുരളി മറുപടി പറഞ്ഞപ്പോൾ മനസ്സിലായി ഒത്തിരി ഇതിനു വേണ്ടി ശ്രമം ഉണ്ടെന്നു. ഒരിക്കലും ആ ശ്രമം കണ്ടില്ലെന്ന് വെക്കാൻ കഴിയില്ല തന്നെ.. കഴിയുമെങ്കിൽ ലിങ്ക് മെയിൽ ചെയ്യുകയാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റും.. നോവൽ തുടങ്ങിയതേ ഉള്ളൂ.. അതിനാൽ അതിനെ കുറിച്ചുള്ള അഭിപ്രായം പിന്നീട് അറിയിക്കാം.. ഹൃദയം നിറഞ്ഞ ആശംശകൾ നേരുന്നു...
വായിച്ചു. നല്ല തുടക്കം..ഈ പുതിയ ശ്രമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു....
വീശിയടിച്ച കാറ്റിനൊപ്പം ഞാനും പറന്നു വരാന്‍ കൊതിക്കുന്നു
ബാക്കി ഭാഗത്തിനായ് കാത്തിരിക്കുന്നു...
ആദ്യസംരംഭത്തിന് എല്ലാവിധ ആശംസകളും.
തുടക്കം നന്നായിട്ടുണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകൂ.
കടമകളും കടപ്പാടുകളും കടങ്ങളും കുറേയേറേ സ്വപ്നങ്ങളുമായിമണലാരണ്യത്തില് നിന്ന് ഒരു സ്വര്‍ഗം സ്വന്തമാക്കാനാണെല്ലാവരും വന്നിറങ്ങുക. അന്തമില്ലത്തത്ര കാലം അവിടെ നിന്നാലും കടലുപോലെ പരക്കുന്നു കുടുംബത്തിന്റെ ആവശ്യങ്ങള്‍. പലവിധത്തില്‍ പലരും പറഞ്ഞുവെങ്കിലും
പറഞ്ഞാലും പറഞ്ഞാലും ഒരിക്കലും
പറഞ്ഞു തീരാത്ത കഥ.
മുരളി ആദ്യത്തെ അദ്ധ്യായം തന്നെ അതിമനോഹമായി അവതരിപ്പിച്ചു എന്നത്കടല് മീനുകള്‍ എന്ന ഈ നോവല്‍ ഒരു വന്‍വിജയമാകും എന്നതിന്റെ തെളിവായി...
വായനക്കര്‍ക്ക് സ്വന്തമെന്ന് തോന്നുന്ന കഥാപാത്രങ്ങളെ കിട്ടിയാല്‍ കഥയുടെ നീളം ഒരു പ്രശ്നമല്ല.
നന്നായി പറയുന്ന കഥക്ക് എന്നും നല്ല വായനക്കരുണ്ടാവും.
ശുഭാശംസകള്‍ ...
നല്ല തുടക്കം ആശം സകള്‍ ..
Sorry, I am unable to type in Malayalam.
An excellent and heart rending beginning. Plz continue without fear or hesitation. Waiting eagerly for the forthcoming chapters,
Best of Luck! All my prayers and blessings.
An octogenarian well wisher,
P.P.K.Nambiar
Sorry, I am unable to type in Malayalam.
An excellent and heart rending beginning. Plz continue without fear or hesitation. Waiting eagerly for the forthcoming chapters,
Best of Luck! All my prayers and blessings.
An octogenarian well wisher,
P.P.K.Nambiar
മുരളി, വായിച്ചു, തുടക്കം നന്നായി. പുതിയ സംരംഭത്തിനു എല്ലാ ഭാവുകങ്ങളും. ഗോപന്റേയും അരുണയുടേയും കഥയറിയാന്‍ ഇനിയും വരാം.
@നന്ദന : നന്ദി
@കുറുപ്പിന്റെ കണക്കു പുസ്തകം : നന്ദി മച്ചൂ..അടുത്തഭാഗം ഉടന്‍ തന്നെ ചേര്‍ക്കാം.
@ആഗ്നേയ :നന്ദി,പിന്നെ അത് തന്നെഴാണ് എന്റെയും പ്രാര്‍ത്ഥന,ഇടവേളകളില്ലാത പോസ്റ്റാന്‍ കഴിയണേ എന്ന്.
@അഭി :നന്ദി.
@ര്വിളാകന് : നന്ദി അജിത്തേട്ടാ...ഞാനടക്കമുള്ള മിക്ക പ്രവാസികളുടെയം പ്രധാന പ്രശ്നമാണ് നിന്ന് പോയ വായന.താങ്കളുടെ വായനയ്ക്ക് പോന്ന നിലവാരം എന്റെ ഈ നോവലിന് ഉണ്ടാവണമേ എന്ന് പ്രാര്‍ഥിക്കുന്നു.
വാഴക്കോടന്‍ // vazhakodan:നന്ദി,കണ്ടതില്‍ സന്തോഷം.
രാമചന്ദ്രന് വെട്ടിക്കാട്ട്.: നന്ദി.
സുമേഷ് മേനോന്:നന്ദി.തുടര്‍ന്ന് വായിക്കുമല്ലോ.
താരകൻ:നന്ദി.വീണ്ടും വരണം.
mukthar udarampoyil:നന്ദി.ആദ്യഭാഗം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
Sukanya:നന്ദി.ഈ വാക്കുകള്‍ വിലമതിയ്ക്കുന്നു.
ഭായി:നല്ല ചൂണ്ടിക്കാണിക്കലുകള്ക്ക് നന്ദി.അടുത്ത ഭാഗങ്ങളില്‍ ഇത്തരം വാക്കുകളുടെ തര്‍ജമ കൂടി കൊടുക്കാന്‍ ശ്രദ്ധിക്കാം.പിന്നെ സുരേഷ് എന്ന കഥാപാത്രത്തിന് പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെ പറയേണ്ടി വരുന്നത്.അതു താന്കള് തന്നെ സൂചിപ്പിക്കുകയും ചെയ്തു.
:)
shimra:നന്ദി.
തെച്ചിക്കോടന്:നന്ദി,സന്തോഷം.
Manoraj:നന്ദി.ബ്ലോഗില്‍ നോവല്‍ വായന അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണെന്നറിയാം.എങ്കിലും സമയമുള്ളപ്പോള്‍ മാത്രം വന്നു വായിച്ചു പോകുവാനായി എല്ലാ അദ്ധ്യായങ്ങളുടെയും ലിങ്കുകള്‍ മുന്‍ പേജില്‍ തന്നെ കൊടുക്കുന്നുണ്ട്.
ബിന്ദു കെ പി: നന്ദി.വളരെ സന്തോഷം
ജീവി കരിവെള്ളൂര്‍:നന്ദി.
ഗീത:പ്രോത്സാഹനത്തിനു നന്ദി.സന്തോഷം.
മാണിക്യം:സത്യമാണ് ചേച്ചി..എത്ര പറഞ്ഞാലും തീരാത്ത കഥ തന്നെയാണ് പ്രവാസത്തിന്റെ കഥ.ഈയൊരു വിഷയം തിരഞ്ഞെടുക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്ന ചിന്തയും അത് തന്നെയായിരുന്നു.നല്ല വാക്കുകള്‍ക്കു നന്ദി.
Jayesh / ജ യേ ഷ്:നന്ദി.
Kesavan:നന്ദി.ഈ വാക്കുകള്‍ വളരെയേറെ ഊര്‍ജം തരുന്നു.
Typist | എഴുത്തുകാരി:നന്ദി ചേച്ചി.തീര്‍ച്ചയായും വരണം.
പ്രിയപ്പെട്ട മുരളി....
ആദ്യം തന്നെ അഭിനന്ദനങ്ങള്‍. ഇത്തരം ഒരു ഉദ്യമം മനസ്സില്‍ തോന്നിയതിനും, അത് പ്രാവര്‍ത്തികമാക്കിയതിനും.
പതിവ് ക്ലീഷെകളില്‍ നിന്നും മാറി, ഒരു വ്യത്യസ്തമായ വായനാനുഭവത്തിനായി കാത്തിരിക്കുന്നു.
പിന്നെ മനസ്സില്‍ നിന്നും തികട്ടി വരുമ്പോള്‍ മാത്രം എഴുതുക. അല്ലാതെ പോസ്റ്റുകള്‍ ഇടണമല്ലോ എന്ന് കരുതി എഴുതാതിരിക്കുക.
എല്ലാ ഭാവുകങ്ങളും നേരുന്നു.
ആദ്യസംരംഭത്തിന് എല്ലാവിധ ആശംസകളും.
തുടക്കം നന്നായിട്ടുണ്ട്.
തുടക്കം ഭംഗിയായി . വരികളിലൂടെ കടന്നു പോകുമ്പോള്‍ ,പ്രവാസി കളുടെ മനസ്സിന്റെ വിങ്ങലുകളും മനസ്സിലെ മാറാപ്പിന്റെ ഭാരവും വായനക്കാരനും അനുഭവപ്പെടുന്നുണ്ട്.ഇനിയും കൂടുതല്‍ ഭംഗിയാകട്ടെ എന്ന് ആശംസിക്കുന്നു.
All the wishes
അല്ല ഗോപാ ഞാന്‍ ഒന്നു ചോദിക്കട്ടെ..ഇത്രയും സംഭവങ്ങള്‍ പത്രങ്ങളില്‍ വായിച്ചിട്ടും കിടപ്പാടോം കെട്ടുതാലീം പണയം വച്ച് ഇങ്ങോട്ട് വരുന്നവരുടെ എണ്ണത്തില്‍ മാത്രം ഒരു കുറവും ഇല്ലല്ലോ
യഥാര്‍ത്ഥ സത്യം, പിള്ള പറഞ്ഞതാണ് കാര്യം, നാട്ടില്‍ നല്ല കൂലിയും എല്ലാം ലഭിച്ചാലും മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ. മരുഭൂമിയില്‍ നിധി ഉണ്ടെന്ന അബന്ധ ധാരണ തന്നെയാണ് പലപ്പോഴും വിനയാവുന്നത്. രണ്ടാം ഭാഗം മനോഹരം, പിരിമുറുക്കം സൃഷ്ടിച്ചു മുന്നേറുന്നു
അങിനെ എത്രയെത്ര മുനീറുമാരുടെ ചോരയും വിയര്‍പ്പും വീണ മണ്ണാനിത്....!!!
എഴുത്തില്‍,ഇവിടുത്തെ പ്രവാസികളുടെ പച്ചയായ ജീവിതത്തെ സൂക്ഷമായി നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാകുന്നു!
നാം കണ്ടുമറന്ന ഓര്‍ക്കാനിഷ്ടപ്പെടുന്ന ഒരുപാട് കഥാപാത്രങള്‍ ഗ്രീന്‍ റൂമില്‍ ചമയങളിടുകയായിരിക്കും ആല്ലേ..
നല്ല എഴുത്ത് ശ്രീ.മുരളീ..നന്നായിട്ടുണ്ട്.
തീര്‍ച്ചയായും തുടരുക.
ശരിയാണ്. മുനീറിനെ പോലെ എത്രയോ പേര്...
തുടരട്ടെ മാഷേ.
Onnaamaddhyaayam vaayichu nomparangal thanginilkkunnu.Thudakkam nannaayi.
Sarvvavidha baavukangalum naernnukondu,
മുനീര്‍..:(
നന്നായി വരുന്നുണ്ട്
:)
കൂടുതല്‍ നന്നായി വരുന്നുണ്ട് മുരളി.. തുടരൂ..
nannavunundu..thutaru.. bhavukangal...
ആശംസകള്‍ നേരുന്നു.
നല്ലൊരു കാര്യം
പുതിയ അദ്ധ്യായം പിറക്കുമ്പോള്‍ ലിങ്ക് അയക്കുമല്ലോ??
സ്നേഹത്തോടെ
പ്രകാശേട്ടന്
കടല്മീനുകള്!
ഏതോ ചൂണ്ടയിലും വലയിലും കുടുങ്ങാന്‍
മാത്രമായി എത്തപ്പെടുന്ന പ്രവാസി...
നല്ല എഴുത്ത്.
ഒരു കഥയെന്ന് പറഞ്ഞ് വയിച്ച് പോകാന്‍ ആവുന്നില്ല.മുന്നില്‍ കൂടി കടന്നു പോയവരെ
ഒക്കെ ഓര്‍മ്മ വരുന്നു....
തുടരുക
പുതുമഴയുടെ പുതുമണവുമായി വന്ന അദ്ധ്യായം രണ്ടും കൊള്ളാം ...
രണ്ടാം ഭാഗവും വായിച്ചു. നന്നാവുന്നുണ്ട്.
രണ്ടാം ഭാഗം കൂടുതൽ നന്നായി മുരളീ.. ആശംസകൾ...
ഒരു നോവല്‍,എന്ത് കൊണ്ടും..നല്ലൊരു സംരംഭം തന്നെ..തുടരുക..എല്ലാ വിധ ആശംസകളും..
അവസാനം സസ്പെന്‍സ്!...
പൊലിമ കൂടി വരുന്നതെയുള്ളൂ.... ഓരോ ഭാഗവും വളരെയധികം നന്നാവുന്നുണ്ട്.... മുരളിയില്‍ നല്ല ഒരു നോവലിസ്റ്റ് ഉണ്ടെന്നുള്ളത് തെളിയിച്ചിരിക്കുന്നു.... വളരെ നല്ല ആഖ്യാനരീതിയാണ് മുരളിയുടെ കൈമുതല്‍.... എല്ലാ നന്മകളും നേരുന്നു.
മുരളീ സൌകര്യമുള്ള വായനക്കായി ഞാന്‍ പ്രിന്റ് ഔട്ട് എടുക്കുന്നു... മുരളിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ.... ക്ഷമിക്കുക.... വിരോധമുണ്ടെങ്കില്‍ അറിയിക്കണെ...
മുരളീ ചേട്ടാ,
കഴിഞ്ഞ ലക്കവും കൂട്ടി ഇന്ന് വായിച്ചു.
നന്നായിട്ടുണ്ട്.
www.tomskonumadam.blogspot.com
നോവല്‍ വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
@നീര്വിളാകന് : എന്ത് വിരോധം അജിത്തേട്ടാ.. നിറഞ്ഞ സന്തോഷമേയുള്ളൂ .
നന്ദി.
കടല്മീനുകള് മൂന്നാം ഭാഗവും വായിച്ചു, കഥാപാത്രങ്ങള്‍ ശക്തമാവുന്നു
അരുണ .... നല്ല കഥാപാത്രം!
ഗോപന് ഇന്നത്തെ ഗള്‍ഫ് പ്രവാസികള്‍ കടന്നു പോകുന്ന വേദന നിറഞ്ഞ ദിവസങ്ങള്‍ വരച്ചു കാട്ടുന്നു,
മുരളി ഒരോ അദ്ധ്യായവും നന്നാവുന്നു..
അരുണയും ഗോപനും!
പ്രവാസികളുടെ മറ്റൊരു ത്യാഗത്തിന്റെ മോഹഭംഗത്തിന്റെ പതിപ്പോ?
മുനീര്‍ മുകുന്ദന് അനബെല്ല ജോയല്‍ ഏതെല്ലാം ദുഖത്തിന്റെ ചിത്രങ്ങള്‍
ചുറ്റും നടക്കുന്നതായി തോന്നുന്ന രീതിയില്‍ മനോഹരമായി എഴുതുന്ന നോവല്‍ ...
തുടരുക...
ആശംസകള്‍!.
കഥ തുടരട്ടെ, മാഷേ. വായിയ്ക്കുന്നുണ്ട്
വായിക്കുന്നുണ്ട് മുരളീ...തുടരൂ...
ഒഴുക്കോടെ മുന്നോട്ടുപോകുന്നുണ്ട്.തുടരു :)
തുടരട്ടെ
നോവല്‍ തുടര്‍ന്ന് വായിക്കുകയും അഭിപ്രായം അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
പിന്നെ വായിക്കാം. എന്നിട്ട് അഭിപ്രായം പറയാം
പോരെ...?
മുരളീ നാലം ഭാഗം കുറച്ചു കൂടി ടച്ചിങ്ങായി തോന്നി.... ആദ്യമായി നോവല്‍ എഴുതുന്ന ഒരാള്‍ എന്നു തോന്നില്ല... ഒരു തികഞ്ഞ കയ്യടക്കമുള്ള നോവലിസ്റ്റാണ് മുരളി എന്നു തെളിയിക്കുന്നു... പക്ഷെ ഒന്ന് ചൂണ്ടിക്കാണിക്കാതിരിക്കാന്‍ തരമില്ല... മുരളിയുടെ നോവല്‍ സമാന്തര നോവലിനെക്കാള്‍ കൂടുതല്‍ ആനുകാലികങ്ങളില്‍ വരുന്ന പൈങ്കിളി നോവലുകളോടാണ് അടുത്ത് നില്‍ക്കുന്നത്.... മോശമായല്ല പറഞ്ഞത്....അതിനും അതിന്റേതായ മികവും, മിഴിവും ഉണ്ടല്ലോ.... തീര്‍ച്ചയായും ഓരോ ഭാഗവും വായിക്കുമ്പോള്‍ അടുത്ത ഭാഗം എന്ത് എന്ന് ആകാംക്ഷ ഉണര്‍ത്തുന്ന നോവല്‍ ആണിത്.
നാലാം ഭാഗവും വായിച്ചു.
ഗോപനൊപ്പം വായനക്കാരും അമ്പരന്നു നില്ക്കുകയാകണം. ആ പെണ്‍കുട്ടി ആരായിരിയ്ക്കും?
തുടരട്ടെ മാഷേ.
ചോഡ്ദോ സാബ്..കോയി ഫൈസലാ നഹീ...
മുരളി "കോയി ഫൈദാ നഹി" എന്നല്ലേ ചോദിക്കേണ്ടേ??
@OAB : തീര്‍ച്ചയായും..സമയം പോലെ സൗകര്യം പോലെ വായിക്കൂ..
@ നീര്വിളാകന് :നല്ല വാക്കുകള്‍ക്കു നന്ദി.പിന്നെ ബ്ലോഗ് നോവലായത് കൊണ്ട് ഭാഷയില്‍ വലിയ പരീക്ഷണങ്ങള്‍ക്കോ സംവേദനത്തിലെ വ്യത്യസ്ഥതയ്ക്കോ സാധ്യതയില്ലെന്ന് തോന്നി.വായിക്കാനുള്ള ലാളിത്യം തന്നെ പ്രധാന ലക്ഷ്യം.അത് കൊണ്ട് നേരിട്ടുള്ള സംവേദനരീതി തന്നെ ഉപയോഗിച്ചു.വായനക്കാര്‍ എങ്ങനെ അത് സ്വീകരിക്കുന്നുവെന്നറിയില്ല പരിമിതമായ കഴിവുകള്‍ക്കുള്ളില്‍ നിന്നും എഴുതുമ്പോള്‍ അത് നോവലിന്റെ നിലവാരത്തെയും ബാധിച്ചേക്കാം.പിന്നെ ബ്ലോഗും ഒരു ആനുകാലികമാണല്ലോ..
@ ശ്രീ : നന്ദി കേട്ടോ.
@കുറുപ്പ് : തീര്‍ച്ചയായും "ഫൈദാ നഹി" എന്ന് തന്നെയാണ് വേണ്ടത്. എന്തോ ഓര്‍ക്കാതെ എഴുതിയതാണ് തെറ്റു ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി. തിരുത്തിയിട്ടുണ്ട്.
നോവല്‍ തുടര്‍ന്ന് വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
വീണ്ടും സസ്പെന്‍സ്...!!
നാല് ഭാഗങ്ങളും വായിച്ചു .
നിസ്സാര സമയം കൊണ്ട .ഇത്ര വേഗത്തില്‍ ഞാന്‍ വായിച്ചിട്റ്റ് കുറെ കാലമായിരുന്നു . വളരെ ഇഷ്ട്ടപെട്ടു .ഇപ്പോള്‍ തോന്നുന്നു എല്ലാ പോസ്റ്റുകളും വന്നു കഴിഞ്ഞിട്ട വായിച്ചു തുടങ്ങിയാല്‍ മതിയായിരുന്നു എന്ന് ...ഗോപന്റെയും അരുണയുടെയും മുകുന്ദന്റെയും മുനീറിന്റെയും ജീവിതങ്ങലില്നിന്നു പുറത്തുകടക്കാന്‍ തോന്നുന്നില്ല .
മുരളിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
വരും ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു..!!
തുടരട്ടെ മാഷേ.
ആശംസകള്‍..!!
www.tomskonumadam.blogspot.com
വായിക്കുന്നുണ്ട്, ട്ടോ.
innaanu ivide etthiyath. ente engineering pareekshakku polum njan ingane ottayadikku onnum padichittilla. ellaam vaayichu. ellaavarum paranjathu thanne njanum parayunnu, valare nannayitund. njan ini ivide okke thanne kaanum. great going murali.
ഹാഷിണിയുടെ കഥ രസകരം. മുരളിചേട്ടാ, കടല്‍ മീനുകള്‍ ഉഷാറാവുന്നുണ്ട്.
അടുത്ത അദ്ധ്യായത്തിനായി...
http://tomsnovel.blogspot.com/
കുറച്ചു വൈകിയാണെങ്കിലും അഞ്ചാം ഭാഗവും വായിച്ചു
അങ്ങനെ ആറാം ഭാഗവും വായിച്ചു.
എന്തെല്ലാം അനുഭവങ്ങള്‍! ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു.
മുരളി,
എല്ലാം കൂടി ഒറ്റയിരിപ്പിന് വായിച്ചു.
വളരെ സന്തോഷം തോന്നി.(എന്ന് മാത്രം പറയുന്നു, ഇപ്പോള്‍)
അധികം വൈകിക്കാതെ പൂര്‍ത്തിയാക്കുക.
ആശംസകളോടെ
സമയക്കുറവുകൊണ്ട് ഇപ്പോഴാണ് കടല്മീനുകള് വായിച്ചു തുടങ്ങിയത്. കാഴ്ചകള്‍ അവിടെയും ഇവിടെയും ഒന്നായതിനാല്‍ നല്ല പരിചയമുള്ള വ്യക്തികള്‍ ലേബര്‍ക്യാമ്പ് എല്ലാം എളുപ്പം വഴങ്ങുന്നു.
ആശംസകള്‍.
പ്രിയ മുരളി ഇതു വരെ എഴുതിയ എല്ലാ അധ്യായങ്ങളും ഞാന്‍ വായിച്ചു.സമകാലിക പ്രസ്നങ്ങളില്ക്കൂടി നല്ല ഒരു കഥ.ഇത് എല്ലാവരുടെയും കഥ തന്നെയാണ്.
അടുത്തഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ഭാവുകങ്ങള്‍.
"കേരളത്തിലിപ്പോള്‍ നിറയെ അസ്ഥിക്കൂടങ്ങളാണ്...ഇവിടെ വന്നു കുറച്ചു പണം കയ്യില്‍ കിട്ടി നാട്ടില്‍ പോകുമ്പോള്‍ പലരുടെയും മനസ്സില്‍ വലിയ വീടുകളാണ്. എല്ലാവര്ക്കും വലിയ പ്ലാന്‍ വേണം.വലിയ ബെഡ് റൂമുകള്‍, കിച്ചണ്‍, പൂജാമുറി,പോര്‍ച്ച്...അങ്ങനെ പോകുന്നു എഞ്ചിനീയറൊടുള്ള ആവശ്യങ്ങള്‍..ഒടുക്കം പണി തീര്‍ക്കാന്‍ കഴിയാതെ വീടിന്റെ അസ്ഥിക്കൂടം മാത്രം ബാക്കിയാവുമ്പോഴാണ് മിക്കവരും ദൈവത്തെ വിളിക്കുന്നത്.."
സത്യം തന്നെ മുരളി..
നോവൽ നന്നാവുന്നുണ്ട് കേട്ടൊ.. വായിക്കുന്നുണ്ട്..ഇടക്ക് എന്തുകൊണ്ടൊ പുതിയ പോസ്റ്റ് വന്നു എന്നത് അപ് ഡേറ്റാകുന്നില്ല.. ഒന്ന് ശ്രദ്ധിക്കുമല്ലോ? ഒരു പക്ഷെ, അഗ്രികളുടെയോ .. അതോ എന്റെ ബ്ലോഗിന്റെയോ കുഴപ്പമാകും കേട്ടോ..
"ക്രെയിന്‍ ഓപ്പറെറ്ററാണെന്ന് പറഞ്ഞപ്പോ ആ അറബി ചിരിച്ചു..എന്നാ നീ പോയി ബര്‍ജ് ദുബായി ടവറിന്റെ മൊകളില് കയറിക്കോ എന്നാണു പറഞ്ഞത്...എന്തെങ്കിലും കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് ഇവിടെ നടന്നാലല്ലേ ക്രെയിനും ഫോര്‍ക്ക് ലിഫ്റ്റുമൊക്കെ ഉണ്ടാവൂ അല്ലേ സാറേ..."-
ലിഫ്റ്റ് ടെക്നീഷ്യന് കോഴ്സിന്റെ പരസ്യവാചകം ദഹനക്കേട് ഉണ്ടാക്കുന്നു ഇപ്പോള്‍( "ലോകത്തെവിടെയും ലിഫ്റ്റ് ടെക്നീഷ്യന് എന്നും സാധ്യതയുണ്ട് "-ഇതാണാ പരസ്യ വാചകം )
ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതിരുന്നാല്‍ ഏതു ആവാസവ്യവസ്ഥയിലും അതിജീവനം സാധ്യമാണ്....
ആകർഷകമായി തുടരുന്നുണ്ട്.:)
ashamsakal..........
കഥകള്‍ കേട്ടു മനസ്സ് തഴമ്പിച്ചിരിക്കുന്നു.മണല്‍കാറ്റില്‍ പോലും കണ്ണുകള്‍ കലങ്ങുന്നില്ല. ദുബായില്‍ നിറയെ ഉയരം കൂടിയ ടവറുകളാണ്...ഉയരത്തില്‍ നിന്നുമുള്ള വീഴ്ചയ്ക്ക് ആഘാതമേറും.
അളിയോ വായിക്കുന്നുണ്ട് കേട്ടോ, പിരിമുറുക്കങ്ങള്‍ സമ്മാനിച്ച് നോവല്‍ മുന്നേറുകയാണ്. തുടരട്ടെ
മാഷേ, ബ്ലോഗില്‍ നോവെലെന്ന് ആദ്യം കേള്‍ക്കുകയാണ്. വായിച്ചുതുടങ്ങും മുന്‍പ് മുങ്കൂര്‍ ആശംസകള്‍!
നോവല്‍ വായന ഇന്ന് തുടങ്ങി ... വായിച്ചിടത്തോളം ഓ കെ
രണ്ടാം ഭാഗവും വായിച്ചു തീര്‍ത്തു ... നേരിട്ടറിയാവുന്ന ജീവിതങ്ങള്‍ ...
മൂന്നാം ഭാഗവും വായിച്ചു തീര്‍ത്തു ... അല്ല ആസ്വദിച്ചു വായിച്ചുകൊണ്ടിരുന്നപ്പോള്‍ ..തീര്‍ന്നു പോയി .. ഈ ശ്രീജ ആരാ ഇഷ്ടാ .. ചുമ്മാ കുറെ നേരമായല്ലോ ..
നാലാം ഭാഗവും തീര്‍ത്തു
ആ ഡ്രൈവര്‍ക്ക് എന്തോ ഒരു കള്ള ലക്ഷണമുള്ളത് പോലെയാണ് ഗോപന് തോന്നിയത്..ചിലരെ കാണുമ്പോള്‍ അങ്ങനെയാണ് ചിലപ്പോള്‍ വല്ലാതെ സ്നേഹിക്കാന്‍ തോന്നും അല്ലെങ്കില്‍ സംസാരിക്കാന്‍ കൂടി തോന്നില്ല.പക്ഷേ എല്ലാ മുന്‍ ധാരണകളെയും തെറ്റിച്ചുകളയുന്ന ചിലരുണ്ട്..അവരെയാണ് സൂക്ഷിക്കേണ്ടത് ...പിടിതരാത്ത ഭാവങ്ങളുമായി നടക്കുന്നവര്‍..
good yaar
അഞ്ചാം ഭാഗവും തീര്‍ത്തു ...
...ഓരോ ചതികളില്‍ നിന്നും, ചതിക്കപ്പെടാന്‍ വേണ്ടി മാത്രം മുന്നോട്ടു നീങ്ങുന്ന ആ ജീവിതത്തിന് ഒരു സന്യാസിനിയുടെ കുപ്പായമാല്ലാതെ മറ്റെന്താണ് ചേരുക---------------.ഈ ഉപമ തീരെ മനസ്സിലായില്ല
ആറാം ഭാഗവും വിജയകരമായി തീര്‍ത്തിരിക്കുന്നു ... ബാക്കി പെട്ടെന്നെഴുതൂ.. തിടുക്കമായി
ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതിരുന്നാല്‍ ഏതു ആവാസവ്യവസ്ഥയിലും അതിജീവനം സാധ്യമാണ്.
ജീവിതത്തിന്റെ നിറമില്ലാത്ത ഊടുവഴികളിലൂടെ ഒരുപാടു നടന്നിട്ടുള്ളത് കൊണ്ടായിരിക്കാം ഓരോ മറുപടിയും വളരെ സൂക്ഷ്മതയോടെയാണെന്നു തോന്നി.
അഗാധമായ അര്‍ത്ഥ തലങ്ങളുള്ള വാചകങ്ങള്‍ .. ഗ്രേറ്റ് ..
മുരളി,
വായൈക്കുന്നുണ്ട് കേട്ടോ.. .മൊത്തത്തിൽ അവസാനം അഭിപ്രായം പറായാല്ലോ എന്ന് കരുതിയാണു കമന്റിടാതെ ചിലപ്പോളോക്കെ തിരികെ പോകുന്നത്..
ഗംബ്ലീറ്റ് വായിക്കുന്നുണ്ട് കേട്ടോ..
hi murali ninte phone off anennu thonunnu please switch on or call me
anoop
Karayil kidannu pidakkunnu...!!
Manoharam, Ashamsakal...!!!
മുരളിചേട്ടാ,
ഏഴാം ഭാഗവും വായിച്ചു.
ഇപ്രാവശ്യം പോസ്റ്റാന്‍ അല്പം വൈകി അല്ലേ..?
ഞാന്‍ എന്റെ ബ്ലോഗിന്റെ സൈഡ് ബാറില്‍ കടല്മീനുകളെ ആഡ് ചെയ്യുകയുണ്ടായി. വേറൊന്നിനുമല്ല. പുതിയ അദ്ധ്യായം വരുംബോള് അത് വായിക്കുവാനായി.
നോവല്‍ നന്നാവുന്നുണ്ട് ചേട്ടാ.
ഏഴാം ഭാഗവും വായിച്ചു മാഷേ
വളരെ നന്നായിരിക്കുന്നു,ഞാന്‍ ഓരോ പുതിയ ഭാഗത്തിനുമായി കാത്തിരിക്കുന്നു.
ഇതും വായിച്ചു കഴിഞ്ഞു ...
മുരളി,
ഏഴാം ഭാഗവും വായിച്ചു. പോസ്റ്റ് എന്തുകൊണ്ടോ വൈകി അല്ലേ? തിരക്കുകൾ മനസ്സിലാവും.. മറ്റുള്ളവർ കാത്തിരിക്കുന്നു എന്നോർത്ത് തിരക്ക് പിടിച്ച് പോസ്റ്റ് ചെയ്യണ്ട കേട്ടോ.. കാത്തിരിക്കാൻ ഞങ്ങൾ തെയ്യാറാണു. പിനെ, ക്യാന്‍വാസ് വിപുലപ്പെടുന്നു.. നല്ല രിതിയിൽ തന്നെ.. മനോഹരമായി തുടരട്ടെ.. ഭാവുകങ്ങൾ..
ബന്ധങ്ങള്‍ നെയ്യുന്ന വലക്കണ്ണികളില്‍ നിന്നും പുറത്തു കടക്കുക ദുഷ്കരമാണ്...
ഈ അധ്യായവും വായിച്ചു
വൈകിയാലും അടുത്ത അധ്യായത്തിനായ് കാത്തിരിക്കാം
നോവല്‍ തുടര്‍ന്ന് വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുന്ന പ്രിയ സുഹൃത്തുക്കള്‍ക്ക് നന്ദി അറിയിക്കട്ടെ..
:)
എട്ടാമദ്ധ്യായം വായിച്ച്, ദുബായ് 'ജെന്നി ഫ്ലവേഴ്സില്‍' പൂക്കള്‍ കിട്ടുമല്ലോ എന്നൊന്നും ആരും ചോദിച്ചേക്കരുത്..
തല്ലും ഞാന്‍..
:)
എട്ടാം ഭാഗം വായിച്ചു. ദുബായില്‍ എവിടെ പൂക്കള്‍ കിട്ടുമെന്നറിയാത്തതു കൊണ്ട് അതെപ്പറ്റി ഞാനൊന്നും പറയുന്നില്ല.
പക്ഷേ, കഥയില്‍ നല്ല പുരോഗതിയുണ്ട്.
ആദ്യത്തെ രണ്ടു ഭാഗത്തിന് ശേഷം ഇന്നാണ് എല്ലാം വായിച്ചു തീര്‍ത്തത്, നോവല്‍ ആകര്‍ഷകമായി പുരോഗമിക്കുന്നുണ്ട്.
ഫോളോ ചെയ്തെങ്കിലും പുതിയ പോസ്റ്റുകള്‍ എന്റെ ലിസ്റ്റില്‍ വരുന്നില്ലല്ലോ.!
മുരളിചേട്ടാ,
എട്ടാം അദ്ധ്യായവും വായിച്ചു.
അടുത്തത് വരട്ടെ...!!
എട്ടും ഓകെ... തീര്‍ത്തു...
മരുഭൂമിയിലെ ബാല്യങ്ങള്‍ വളരെ ടച്ചിംഗ് ആയിരുന്നൂട്ടോ..
ഗൃഹാതുരത്വം ഉള്ളില്‍ നുരക്കുകയും ചെയ്തു..
അപ്പോള്‍ അടുത്തത്....
അങ്ങിനെ ഇതും വായിച്ചു. ഞാൻ എല്ലാം കൂടെ പ്രിന്റ് എടുത്താലോ എന്നാലോചിക്കുകയാ മുരളി.. വായനയുടെ രസച്ചരട് പൊട്ടില്ലല്ലോ? ഇനി എത്ര അദ്ധ്യായം കൂടി... അയ്യോ ചോദിച്ചില്ല.. വിട്ടേക്ക്..
nനോവല്‍ പൂറ്ത്തിയായിട്ടു ഒറ്റയടിക്കു വായിക്കാമെന്നു വച്ചിരിക്കുകയായിരുന്നു. വായിച്ചപ്പോല് കഥാപാത്രങളെ പലരേയും പരിചയം തോന്നുന്നു. മനോഹരമായി എഴുതിരിക്കുന്നു.
സ്ഥിരമായി വായിക്കാറുണ്ട് കഥകള്‍, എന്തെഴുതണമെന്ന ആശങ്കയില്‍ കമന്റ് ഇടാറില്ലെന്നു മാത്രം.
പൂവിനെ പറ്റിയുള്ള കോ-ഇന്‍സിഡന്‍സ് അത്ഭുദമായിരിക്കുന്നു.
ആശംസകള്‍.
മുരളി, കുറച്ചുനാളായി വായന മുടങ്ങിക്കിടക്കുകയായിരുന്നു. എല്ലാം കൂടി ഇന്ന് വായിച്ചുതീർത്തു.
ആശാനേ...
നന്നായിട്ടുണ്ട്......
മുരളീ,
കുറച്ചു ഫിലോസഫിയൊക്കെ ഇതള്‍ വിരിയുന്നുണ്ടല്ലോ.... എഴുത്തില്‍ ഒരു മച്യൂരിറ്റി കൂടി വരുന്നുണ്ട് ..
ഒന്‍പതാം അധ്യായത്തിനായി കാത്തിരുപ്പ്തുടങ്ങിയിട്ട് നാളുകളായി
എന്തേ വൈകുന്നു ?
ഇന്നാണ് വായിക്കാന്‍ തുടങ്ങിയത് . ബ്ലോഗ് നോവല്‍ ഒരു പുതിയ അനുഭവം തന്നെ . ബ്ലോഗിലെ ആദ്യത്തെ നോവല്‍ ഒരുപക്ഷെ മുരളിയുടെ ആയിരിക്കും . എന്തായാലും ഞാനും വായിക്കാന്‍ തുടങ്ങി . ഇനി ഓരോ ആഴ്ചയും വെയിറ്റ് ചെയ്യണം അല്ലെ
മുരളീ... എന്തെ ഇതു ഇടക്കു നിര്‍ത്തിയത്? ഇപ്പോള്‍ താങ്കളെ അങ്ങനെ കാണാനും ഇല്ല!!! എവിടെ??
കടൽമീനിന്റെ തുടക്കം നന്നായ് ...അടുത്ത ലക്കങ്ങൾക്കായ് കാത്തിരിക്കുന്നു..എല്ലാ ആശംസകളും
നല്ല വായനാസുഖം..അധ്യായം 8 ഇൽ നിന്നും 9 ലേക്കു കതിരിക്കൻ തുടങ്ങിയിട്ടു കുറെ നാളായി..ഉദനെ ഉണ്ടവുമല്ലോ അല്ലേ..
നല്ല വായനാസുഖം..അധ്യായം 8 ഇൽ നിന്നും 9 ലേക്കു കാത്തിരിക്കാൻ തുടങ്ങിയിട്ടു കുറെ നാളായി..ഉടനെ ഉണ്ടാവുമല്ലോ അല്ലേ..
ഞാന്‍ വായന തുടങ്ങിവെച്ചു ,പൂര്‍ത്തിയായശേഷം വിശദമായി എഴുതാം.
Post a Comment